പണ്ട് ഡിഗ്രിക്ലാസ്സുകളില്‍ മാല്‍തൂഷ്യന്‍ തിയറി പഠിച്ചതായി ഓര്‍ക്കുന്നു. ഏതെങ്കിലും ഒരു വര്‍ഗ്ഗത്തില്‍പെട്ട ജീവജാലങ്ങള്‍ അമിതമായി പെരുകുകയാണെങ്കില്‍ അവയേ നിയന്ത്രിക്കുവാനായി പ്രകൃതിയുടെ സ്വന്തമായ ചില നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിക്ഷോഭം, ഭക്ഷ്-യക്ഷാമം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരം നിയന്ത്രണം നടപ്പിലാക്കുന്നത്. മനുഷ്യവര്‍ഗ്ഗം മാത്രമാണു ഇതിനൊരു അപവാദമായി തുടരുന്നത്. ബുദ്ധിപരമായ മുന്നോക്കാവസ്ഥ മുതലെടുത്തുകൊണ്ട് നടത്തിയ വളര്‍ച്ചയാണ് ഇതിനു കാരണം. പക്ഷെ ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്കുകാണ്ടാല്‍ നമുക്കും വലിയ രക്ഷയൊന്നുമില്ല എന്നാണു തോന്നുന്നത്, അതായത് നമ്മളും ഈ നിയമത്തിനു വിധേയരാണ്. ലോകമൊട്ടുക്ക്, പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന ജനസംഖ്യയും, ഭക്ഷ്-യസുരക്ഷയേ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും, ആഗോളതാപനവും, കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ പുതിയ രോഗങ്ങളും, പ്രകൃതിയില്‍നിന്നും അകന്നു പോകുന്ന ജീവിതരീതികളും എല്ലാം നമ്മളേയും ഈ പ്രകൃതിനിയമത്തിനു വിധേയരാക്കാനാണു സാധ്യത എന്നു തോന്നുന്നു. ഡൈനസോറുകള്‍ക്കു സംഭവിച്ചത് നമുക്കും സംഭവിക്കാതിരിക്കട്ടെ.
Thursday, May 22, 2008
Subscribe to:
Post Comments (Atom)
2 comments:
ഇങ്ങനെ മനുഷേരെ പേടിപ്പിക്കാതെ ശശി!
താങ്കളോട് യോജിക്കുന്നു.
ചില വാക്കുകളും വാചകങ്ങളും ഊഹിച്ചെടുക്കേണ്ടിവന്നു. അതും, ഇത്ര ചെറിയ ഒരു പോസ്റ്റില്‍. ശ്രദ്ധിക്കുമല്ലൊ? :)
Post a Comment