Tuesday, May 20, 2008

പുതുതലമുറ സ്വാമിമാര്‍ക്ക് ഇപ്പോള്‍ കഷ്ടകാലം

പയറ്റിത്തെളിഞ്ഞ പഴയ സ്വാമിമാരുടേയും അമ്മമാരുടേയും പോലെയല്ല (അവരേ തൊടന്‍ ആരും ധൈര്യപ്പെടില്ല); പുതിയ തലമുറയില്‍പെട്ട സ്വാമിമാര്‍ക്ക് ഇപ്പോള്‍ ഒരു കഷ്ടകാലമാണ്. ശിഷ്യഗണങ്ങളുടെ വിവിധ പ്രശ്നങ്ങളില്‍ മുഴുകിപോയതിനിടക്കു അവര്‍ക്കു കഷ്ടകാലം വന്നുചാടിയത് ആരും കണ്ടില്ല. അതുകൊണ്ട് ഉടനേതന്നെ ഒരു ശക്തമായ സംഘടന തട്ടിക്കൂട്ടി, വേണമെങ്കില്‍ അഖിലകേരള ചെറുകിട സ്വാമി ക്ഷേമ സംഘടന എന്നോ മറ്റോ പേരും നല്‍കാം, ധാരാളം പണമിറക്കന്‍ സൌകര്യമുള്ളതുകൊണ്ടും രാഷ്ട്രീയക്കാര്‍, പോലീസുകാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ എന്നിവരെ സ്വാധീനിക്കാനും സൌകര്യമാണ്. ഒത്താല്‍ ഭരണരംഗത്തും ഒന്നു പയറ്റി നോക്കാം. ഉടനേ എന്തെങ്കിലും ചെയ്തേ പറ്റൂ...

3 comments:

ബാജി ഓടംവേലി said...

ദൈവത്തെ മൊത്തമായും
ചില്ലറയായും
അറിഞ്ഞൊ അറിയാതെയോ
വില്‍‌ക്കുന്നവര്‍.
പലനാള്‍ കട്ടാല്‍ ഒരുനാള്‍ പിടിക്കപ്പെടും...

Unknown said...

എന്ത് നമ്മുക്ക് കഷടകാലമാണെന്നോ
ശിഷ്യരെ കേള്‍ക്കുന്നില്ലെ
നമ്മുടെ അനുഗ്രഹം ഈ ഭാഗ്യവാനു കിട്ടില്ലാ
എന്നുണ്ടോ
നാം ഇവിടെ ശീര്‍ഷാസനത്തിലാണ്

പാര്‍ത്ഥന്‍ said...

സ്വാമിമാര്‍ക്കല്ല, ആസാമിമാര്‍ക്ക്‌.
പിന്നെ സിദ്ധിയുള്ള സാത്ത്വികരായവരെ തിരിച്ചറിയാത്ത മന്ദബുദ്ധികള്‍ക്കും.