Monday, January 28, 2008

വേണ്ടേ രാഷ്ട്രീയക്കാര്‍ക്കും ഒരു വിശ്രമം...

സര്‍ക്കാര്‍ ജോലിക്കാരില്‍ താഴേത്തട്ടു മുതല്‍ മേലേത്തട്ടു വരെ എല്ലാവര്‍ക്കും ഒരു പ്രായം കഴിഞ്ഞാല്‍ റിട്ടയര്‍മെന്റ് എന്ന പേരില്‍ നിര്‍ബ്ബന്ധിത വിശ്രമം അനുവദിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാരുടെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് അധികാരസ്ഥാനങ്ങളില്‍ കയറിപറ്റാന്‍ കഴിയുന്നതുതന്നെ 50 വയസ്സിനുശേഷമാണ്. അതിഭാഗ്യവാന്മാര്‍ക്കു മാത്രമേ അതിനു മുന്‍പ് ഈ യോഗം ലഭിക്കാരുള്ളു, കാരണം ലളിതം, സ്ഥാനമാനങ്ങള്‍ മുഴുവന്‍ അവരുടെ മുന്‍-ഗാമികളായ വൃദ്ധന്മാര്‍ കൈയ്യടക്കി വച്ചിരിക്കുകയാരിക്കും. ജനങ്ങളേ സേവിച്ചു സേവിച്ചു നടുവൊടിഞ്ഞുപോയ അവര്‍ക്കും വേണ്ടെ ഒരു വിശ്രമം? മന്ത്രിമാരേപോലും തെരഞ്ഞെടുക്കാന്‍ യോഗ്യരായ MLA, MP സ്ഥാനങ്ങള്‍ക്കു മത്സരിക്കുന്നവര്‍ക്കു ഒരു പ്രായപരിധി, തുടക്കത്തില്‍ ഏകദേശം 60-65 വയസ്സും തുടര്‍ന്നു 50-55 വയസ്സും, നിശ്ചയിക്കുകയാണെങ്കില്‍ നമുക്കു കുറേകൂടി ‘ചെറുപ്പക്കാരായ’ മുഖ്യമന്ത്രിമാരേയും പ്രധാനമന്ത്രിമാരേയും ലഭിക്കും. ചെറുപ്പക്കാരനായ ഒരു പ്രധാനമന്ത്രിയേ കിട്ടുകയാണെങ്കിലുള്ള ഗുണം രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നാം അനുഭവിച്ചതാണല്ലോ? ചില കാര്യങ്ങളില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരേ ഊര്‍ജ്ജസ്വലമായ ഒരു ഭരണമായിരുന്നു അത്. ഇപ്പോഴത്തേ പല മന്ത്രിവയോധികന്മാര്‍ക്കും, അനുഭവസംബത്ത് ഒരു മുതല്‍ക്കൂട്ടാണെന്നു സമ്മതിച്ചാലും, പ്രായാധിക്ക്യം മൂലമുള്ള ശാരീരികാസ്വാസ്ഥ്യങ്ങളും ഓര്‍മക്കുറവും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള ബുദ്ധിമുട്ടുകളും മൂലം നമുക്ക് അവര്‍ ഒരു ബാധ്യതയായി തീരുകയാണ്.ഇതേസംബന്ധിച്ച് ഒരു തീരുമാനമെടുക്കേണ്ടതു പോലും ഈവയോധികന്‍മാര്‍ക്കു മുന്‍-തൂക്കമുള്ള സമിതികളാണ്.
പൂച്ചക്കാരു മണികെട്ടും എന്നതാണു ഇപ്പോഴത്തേ പ്രശ്നം. സുപ്രീം കോടതി വിചാരിച്ചാല്‍ എന്തെങ്കിലും നടക്കുമോ?നാം പൊതുജനം വിചാരിച്ചാലും നടക്കും, പക്ഷേ.....

2 comments:

siva // ശിവ said...

ശശിയണ്ണാ....യെന്തരു ഇത്‌....ലവന്മാര്‍ (രാഷ്ട്രീയക്കാര്‍) എടിത്തിട്ടു ചാമ്പും..

ഒരു “ദേശാഭിമാനി” said...

അധികാരസ്ഥാനങ്ങള്‍ കൈയ്യാളിയിരുന്നവരായ വര്‍ക്കാണു “രാഷ്റ്റ്രീയ റിട്ടയര്‍മെന്റിനു” വമുഖ്യം. കാരണം, ഒരധികാരവുമില്ലാതായാല്‍, ഉണ്ടായിരുന്നപ്പോള്‍ ചെയ്ത അഴിമതികളുടെ കെട്ടു അഴിഞ്ഞു തുടങ്ങം! പിന്നെ പിടിച്ചു നിക്കാന്‍ ഔര്‍ തുമ്പു പോലും കിട്ടില്ല!