Wednesday, December 26, 2007

ചാനലുകാരുടെ ലീലാവിലാസങ്ങള്‍...

ക്രിസ്മസ് ദിവസം ടെലിവിഷന്‍ ചാനലുകള്‍ അവരുടെ ലോഗോയോടൊപ്പം ചേര്‍ത്ത ക്രിസ്മസ് അപ്പൂപ്പനെ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ? ചിലര്‍ ലാളിത്യവും പക്വതയും പ്രകടിപ്പിച്ചുവെങ്കിലും മറ്റുചിലര്‍ ആ ഇതിഹാസപാത്രത്തെ ഒരു കോമാളിയായല്ലെ ചിത്രീകരിച്ചിരിക്കുന്നത് (ഓണക്കാലത്ത് നമ്മുടേ സ്വന്തം മാവേലിക്കും ഇതുതന്നെയാണു സംഭവിക്കുന്നത്).കുറേക്കൂടെ പക്വത ആകാമായിരുന്നു എന്നു തോന്നുന്നു...

3 comments:

അലി said...

ക്രിസ്തുമസ് ആഘോഷിക്കുന്ന മലയാളികള്‍ക്ക് പക്വതയില്ല! മൂന്ന് ദിവസം കൊണ്ടെത്ര കോടിയുടെ മദ്യമാ കുടിച്ചു തീര്‍ത്തത്! അങ്ങോരുടെ ഉള്ളിലും ചെന്നുകാണും അല്‍പ്പം. എള്ളോളം ഉള്ളില്‍ ചെന്നാല്‍..................

പുതുവത്സരാശംസകള്‍!

രാജന്‍ വെങ്ങര said...

വിഷയം കുറച്ചു കൂടി സീരിയസ്സായിട്ടുള്ളതു ആവാമയിരുന്നു.
നന്ദി.

Gopan | ഗോപന്‍ said...

നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് വിവാദങ്ങള്‍..
അത് ആരുടെ പേരിലായാലെന്താ ..ആര്‍ക്കെങ്കിലും ഉപകരിക്കണം അത്രമാത്രം..
പിന്നെ ക്രിസ്തുമസ് അപ്പൂപ്പനും മാവേലിക്കും ബന്ധുക്കളില്ലാതെയും പോയി..
അവരെ പൊതുമുതല്‍ എണ്ണ തസ്തികയില്‍ പെടുത്താം ..
പിന്നെ എന്തും ആവാമല്ലോ..