Friday, December 14, 2007

...ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം...

തെന്നിന്ത്യയിലെ ഹിന്ദുക്കളെല്ലാം വളരേ പാവനമായി കണക്കാക്കുന്ന അരവണപായസം ഒരു വിവാദവിഷയമായി തുടരുകയാണല്ലോ? ഇത് ഇത്തരത്തില്‍ എത്തിച്ച ഉത്തരവാദപ്പെട്ടവര്‍ക്കെല്ലം ദൈവത്തോടും ഭക്തജനങ്ങളോടും ഒന്നും പറയാനില്ലേ? പരസ്പരം പഴിചാരലും ചെളിവാരി എറിയലും നിര്‍ത്തി ഉടനേ എന്തെങ്കിലും ചെയ്തുകൂടേ?
എല്ലാം മായ എന്നു പറയുന്നപോലെ എല്ലാം മാഫിയ, അത്രതന്നെ.....

Monday, December 3, 2007

വികലംഗരേ ഓര്‍ക്കാന്‍ ഒരു ദിനം...

ഇന്നു ലോക വികലാംഗദിനം...
ജന്മനാല്‍ അല്ലെങ്കില്‍ ജീവിതത്തിനിടക്ക് എപ്പോഴെങ്കിലും അംഗവൈകല്യം സംഭവിച്ചവരെയും അവര്‍ നേരിടുന്ന പ്രശ്നങ്ങളേ പറ്റിയും ഓര്‍ക്കനും ബോധവല്‍ക്കരിക്കാനും ഒരു ദിവസം...
സര്‍ക്കാരുകള്‍ ഇവര്‍ക്കു നല്‍കുന്ന നിസ്സാര ആനുകൂല്യങ്ങളില്‍ പങ്കുപറ്റുന്ന നിസ്സാ‍ര(നാമമാത്ര)വൈകല്യമുള്ള ‘വികലാംഗര്‍’ പലരേയും വഴിയില്‍ കണ്ടുമുട്ടാറുണ്ട്. ഇത്തരം കള്ളനാണയങ്ങളേ കണ്ടെത്തി ഒറ്റപ്പെടുത്തുവാന്‍ കൂടെ ഈ ദിവസം ഉപകാരപ്പെടട്ടെ...

Sunday, November 18, 2007

ഭിക്ഷാടനം എന്ന സാമൂഹ്യവിപത്ത്...

ഭിക്ഷാടനം നമ്മുടെ നാട്ടില്‍ ഒരു വന്‍ വിപത്തായി വളര്‍ന്നു വരുകയാണ്. ചെറിയ കുഞ്ഞുങ്ങളേയും മറ്റും തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തി ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന മനസ്സാക്ഷിയില്ലാത്ത വന്‍ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മറ്റു പല സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും പിച്ചതെണ്ടല്‍ ഒരു മറയായി ഉപയോഗിക്കുന്നുണ്ട്. വിദേശികളായ ടൂറിസ്റ്റുകള്‍ക്കിടയില്‍ നമ്മുടെ വില ഇടിച്ചു കാണിക്കുവാനും ഇത് ഇടയാക്കുന്നു. സര്‍ക്കാരുകളും പോലീസും ഇതിനെതിരേ ഒന്നും തന്നെ ചെയ്യുന്നില്ല.
ഈ സാമൂഹ്യവിപത്തിനെ ഒഴിക്കാന്‍ നാം പൊതുജനം വിചാരിച്ചാല്‍ എളുപ്പം കഴിയും. ദാനശീലം മുതലെടുക്കുവാന്‍ ഇനി ഒരു ഭിക്ഷാടകന്‍ വരുമ്പോള്‍, അതൊരു വികലാംഗനായ ചെറിയ കുട്ടിയായാല്‍ പോലും, കര്‍ശനമായി ഭിക്ഷനല്‍കാതിരിക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു....

Saturday, November 17, 2007

...സ്വാമിയേ ശരണം അയ്യപ്പാ...
എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും ഐശ്വര്യം നിറഞ്ഞ, ഭക്തിനിര്‍ഭരമായ ഒരു മണ്ഡല കാലം ആശംസിക്കുന്നു...

Thursday, November 8, 2007

എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പ്രകാശപൂര്‍ണ്ണമായ ദീപാവലി ആശംസകള്‍...