Sunday, November 18, 2007

ഭിക്ഷാടനം എന്ന സാമൂഹ്യവിപത്ത്...

ഭിക്ഷാടനം നമ്മുടെ നാട്ടില്‍ ഒരു വന്‍ വിപത്തായി വളര്‍ന്നു വരുകയാണ്. ചെറിയ കുഞ്ഞുങ്ങളേയും മറ്റും തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തി ഈ ആവശ്യത്തിനായി ഉപയോഗിക്കുന്ന മനസ്സാക്ഷിയില്ലാത്ത വന്‍ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മറ്റു പല സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും പിച്ചതെണ്ടല്‍ ഒരു മറയായി ഉപയോഗിക്കുന്നുണ്ട്. വിദേശികളായ ടൂറിസ്റ്റുകള്‍ക്കിടയില്‍ നമ്മുടെ വില ഇടിച്ചു കാണിക്കുവാനും ഇത് ഇടയാക്കുന്നു. സര്‍ക്കാരുകളും പോലീസും ഇതിനെതിരേ ഒന്നും തന്നെ ചെയ്യുന്നില്ല.
ഈ സാമൂഹ്യവിപത്തിനെ ഒഴിക്കാന്‍ നാം പൊതുജനം വിചാരിച്ചാല്‍ എളുപ്പം കഴിയും. ദാനശീലം മുതലെടുക്കുവാന്‍ ഇനി ഒരു ഭിക്ഷാടകന്‍ വരുമ്പോള്‍, അതൊരു വികലാംഗനായ ചെറിയ കുട്ടിയായാല്‍ പോലും, കര്‍ശനമായി ഭിക്ഷനല്‍കാതിരിക്കുക. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു....

0 comments: