Monday, December 31, 2007

പുതുവത്സരാശംസകള്‍...

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പ്രതീക്ഷാനിര്‍ഭരമായ പുതുവര്‍ഷാശംസകള്‍...
കാര്‍മേഘാവ്രുതമായ 2007-ല്‍ നിന്നും പ്രകാശപൂര്‍ണമായ 2008-ലേക്കാണു നീങ്ങുന്നത് എന്നു (വെറുതേ ഒന്നു) പ്രതീക്ഷിക്കാം...

Wednesday, December 26, 2007

ചാനലുകാരുടെ ലീലാവിലാസങ്ങള്‍...

ക്രിസ്മസ് ദിവസം ടെലിവിഷന്‍ ചാനലുകള്‍ അവരുടെ ലോഗോയോടൊപ്പം ചേര്‍ത്ത ക്രിസ്മസ് അപ്പൂപ്പനെ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ? ചിലര്‍ ലാളിത്യവും പക്വതയും പ്രകടിപ്പിച്ചുവെങ്കിലും മറ്റുചിലര്‍ ആ ഇതിഹാസപാത്രത്തെ ഒരു കോമാളിയായല്ലെ ചിത്രീകരിച്ചിരിക്കുന്നത് (ഓണക്കാലത്ത് നമ്മുടേ സ്വന്തം മാവേലിക്കും ഇതുതന്നെയാണു സംഭവിക്കുന്നത്).കുറേക്കൂടെ പക്വത ആകാമായിരുന്നു എന്നു തോന്നുന്നു...

Monday, December 24, 2007

ക്രിസ്മസ് ആശംസകള്‍...

ബൂലോഗത്തെ സകലമാന ജനങ്ങള്‍ക്കും എന്‍റെ ക്രിസ്മസ് ആശംസകള്‍...
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്‍റെ പ്രതീകമായ ക്രിസ്മസ് ഭാവിയിലേക്ക് ഒരു പ്രചോദനമാകട്ടെ...
പ്രതീക്ഷകള്‍ പൂവണിയട്ടെ...

Thursday, December 20, 2007

പെരുന്നാള്‍ ആശംസകള്‍...

എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും ത്യാഗസ്മരണകള്‍ പുതുക്കുന്ന, ആഹ്ലാദം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസിക്കുന്നു.....

Friday, December 14, 2007

...ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം...

തെന്നിന്ത്യയിലെ ഹിന്ദുക്കളെല്ലാം വളരേ പാവനമായി കണക്കാക്കുന്ന അരവണപായസം ഒരു വിവാദവിഷയമായി തുടരുകയാണല്ലോ? ഇത് ഇത്തരത്തില്‍ എത്തിച്ച ഉത്തരവാദപ്പെട്ടവര്‍ക്കെല്ലം ദൈവത്തോടും ഭക്തജനങ്ങളോടും ഒന്നും പറയാനില്ലേ? പരസ്പരം പഴിചാരലും ചെളിവാരി എറിയലും നിര്‍ത്തി ഉടനേ എന്തെങ്കിലും ചെയ്തുകൂടേ?
എല്ലാം മായ എന്നു പറയുന്നപോലെ എല്ലാം മാഫിയ, അത്രതന്നെ.....

Monday, December 3, 2007

വികലംഗരേ ഓര്‍ക്കാന്‍ ഒരു ദിനം...

ഇന്നു ലോക വികലാംഗദിനം...
ജന്മനാല്‍ അല്ലെങ്കില്‍ ജീവിതത്തിനിടക്ക് എപ്പോഴെങ്കിലും അംഗവൈകല്യം സംഭവിച്ചവരെയും അവര്‍ നേരിടുന്ന പ്രശ്നങ്ങളേ പറ്റിയും ഓര്‍ക്കനും ബോധവല്‍ക്കരിക്കാനും ഒരു ദിവസം...
സര്‍ക്കാരുകള്‍ ഇവര്‍ക്കു നല്‍കുന്ന നിസ്സാര ആനുകൂല്യങ്ങളില്‍ പങ്കുപറ്റുന്ന നിസ്സാ‍ര(നാമമാത്ര)വൈകല്യമുള്ള ‘വികലാംഗര്‍’ പലരേയും വഴിയില്‍ കണ്ടുമുട്ടാറുണ്ട്. ഇത്തരം കള്ളനാണയങ്ങളേ കണ്ടെത്തി ഒറ്റപ്പെടുത്തുവാന്‍ കൂടെ ഈ ദിവസം ഉപകാരപ്പെടട്ടെ...