കഴിഞ്ഞ ആഴ്ചത്തെ പത്രങ്ങളില്‍ കുറേ വാര്‍ത്തകളില്‍ നിന്നും രണ്ടെണ്ണത്തിലേക്കാണു ഞാന്‍ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കന്‍ ആഗ്രഹിക്കുന്നത്. വര്‍ത്തമാനകാലത്തെ മലയാളിയുടെ സ്വഭാവത്തിന്റെ രണ്ട് അറ്റങ്ങളാണ് ഈ വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നത്. ആദ്യത്തെ വാര്‍ത്ത നമുക്ക് എല്ലവര്‍ക്കും ഒരു ഉദാത്ത മാതൃകയാണ്. വിഗാര്‍ഡ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ചെയര്‍മാനായ ശ്രീമാന്‍ ചിറ്റിലപ്പള്ളിയാണ് വാര്‍ത്താപുരുഷന്‍, അദ്ദേഹം ഒരു പരിചയവുമില്ലാത്ത ഒരു വ്യക്തിക്കു സ്വന്തം വൃക്കകളില്‍ ഒരെണ്ണം സ്വമനസ്സാലെ ദാനം ചെയ്ത് നല്ലൊരു പ്രവണതയ്ക്കു തുടക്കമിട്ടു. വൃക്ക ദാനം ലഭിച്ച വ്യക്തിയുടെ അടുത്തബന്ധു മറ്റൊരു രോഗിക്കു സ്വന്തം വൃക്ക ദാനം ചെയ്യുക, ആ രോഗിയുടെ ഒരടുത്ത ബന്ധുവും ഇതാവര്‍ത്തിക്കുക. അങ്ങനെ ദൈവീകമായ ചങ്ങലക്കാണ് അദ്ദേഹം തുടക്കമിട്ടത്. സ്വന്തം വീട്ടുകാരുടെ എതിര്‍പ്പിനേപ്പോലും അവഗണിച്ചാണ് അദ്ദേഹം ഇങ്ങനെ ഒരു ദൌത്യത്തിനു തുടക്കമിട്ടത് ( തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ ബന്ധുക്കളും പിന്തുണക്കുകയാണു ചെയ്തത്).
അടുത്ത വാര്‍ത്തയില്‍ നമ്മള് കാണുന്നത് മലയാളിയുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നട്ടില്‍ നടന്ന, വായിക്കുമ്പോള്‍തന്നെ തലചുറ്റുന്ന, ഒരു മുഖമാണ്. അത് ഇങ്ങനെ; നാലഞ്ചുവര്‍ഷം നിയമം മാത്രം പഠിച്ച് വക്കീലായ യുവ ദമ്പതികളുടെ വീട്ടില്‍ വേലക്കുനിന്നിരുന്ന പതിനൊന്നു വയസ്സുകാരിയായ പെണ്‍കുട്ടിയെ, പത്രഭാഷയില്‍ പറഞ്ഞാല്‍, അതീവ ക്രൂരമായി ദ്രോഹിച്ചു കൊന്നതായ വാര്‍ത്ത; ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ നൂറോളം മുറിവുകള്‍ ഉണ്ടായിരുന്നതായി കണ്ടു. പതിനൊന്നു വയസ്സുകാരിയുടെ ശാരീരിക വളര്‍ച്ച പോലുമില്ലാത്ത ആ കുട്ടി മരണത്തിനു കീഴടങ്ങുന്നതിനു മുന്‍പ് എത്ര യാതനകള്‍ അനുഭവിച്ചിരിക്കും എന്നാലോചിക്കുമ്പോള്‍ മനസ്സാകെ പതറുകയാണ് (മരണത്തിനു മുന്‍പ് ആ കുഞ്ഞ് അനുഭവിച്ച് ദുരിതങ്ങളേ പറ്റി വിശദമായി പത്രങ്ങളില്‍). ഒന്നോര്‍ക്കണം വിദ്യാസമ്പന്നാരാണ് ഇതു ചെയ്തത്; വിദ്യാഭ്യാസം കൊണ്ട് എന്താണ് നമ്മള് എന്നുകൂടെ ഒന്നു വിചിന്തനം ചെയ്യേണ്ടതല്ലെ?